പാറശ്ശാല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇടിമിന്നലേറ്റ് സ്റ്റേഷൻ മാസ്റ്ററടക്കം 5 ജീവനക്കാർക്ക് പരിക്ക്; കമ്പ്യൂട്ടറുകളും ഉപകരണങ്ങളും നശിച്ചു

news image
Oct 25, 2026, 7:47 am GMT+0000 payyolionline.in

തിരുവനന്തപുരം: പാറശ്ശാല കെ.എസ്.ആർ.ടി.സി. കറുങ്കൂട്ടി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിലും ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ആയിരുന്നു സംഭവം . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിക്കുകയും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe