പയ്യോളി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകനും പരിസ്ഥിതി സ്നേഹിയും അധ്യാപകനുമായിരുന്ന പിലാച്ചേരി വിശ്വനാഥൻ മാസ്റ്ററുടെ വിയോഗത്തിൽ പയ്യോളി തപസ്യ ആർട്സ് കോളേജ് പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
തപസ്യ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാളും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.പി. ശ്രീശൻ അനുസ്മരണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാക്കിലും പ്രവൃത്തിയിലും അകംപുറമില്ലാത്ത, ഏവർക്കും മാതൃകയാക്കാവുന്ന മികച്ചൊരു പൊതുപ്രവർത്തകനായിരുന്നു വിശ്വനാഥൻ മാസ്റ്ററെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
വി. രാജീവ് രാജഗീതം അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ കെ.വി. മുരളീധരൻ സ്വാഗതവും ഉഷാനന്ദിനി നന്ദിയും രേഖപ്പെടുത്തി.
