പയ്യോളി: 1978 വർഷത്തെ പുളിയഞ്ചേരി യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ സംഘടിപ്പിച്ച അഞ്ചാം വാർഷിക പരിപാടി അകലാപ്പുഴയിൽ നടന്നു. കൂട്ടായ്മയുടെ പ്രസിഡൻറ് അഡ്വ. ടി. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കുമാർ കൊയിലേരികണ്ടി സ്വാഗതമാശംസിക്കുകയും ചെയ്തു.
നിർവാഹക സമിതി അംഗങ്ങളായ എ ടി സന്തോഷ് കുമാർ , കെ ദിനേശൻ , എം വി ഗംഗാധരൻ , കെ ടി രഘുനാഥ് , കെ ശ്രീധരൻ, കെ കെ സന്തോഷ് , കെ വിലാസിനി , കെ നിർമ്മല എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ എം കെ സുരേഷ് കുമാർ ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.