തിക്കോടി: പെരുമാൾപുരത്ത് ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പയ്യോളി ഹയർ സെക്കൻഡറി സ്കൂളിന്റെ ഗേറ്റിന് മുൻവശമുള്ള പ്ലാൻ ബി എന്ന ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസുകളാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ കല്ലറിഞ്ഞ് തകർത്തത് .
സംഭവത്തിൽ എത്രയും പെട്ടെന്ന് പോലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്ന് വാർഡ് മെമ്പർ ബിനു കാരോളി ആവശ്യപ്പെട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.