പയ്യോളി : പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് കെ എസ് എസ് പി യു പയ്യോളി യൂണിറ്റ് വാർഷിക സമ്മേളനം പ്രമേയം പാസ്സാക്കി.യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സതിയുടെ അദ്ധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. കെ. സദാനന്ദൻ റിപ്പോർട്ട്അവതരിപ്പിച്ചു.
സംഘടനാ റിപ്പോർട്ട് എ . കേളപ്പൻ മാസ്റ്റ ർ അവതരിപ്പിച്ചു. വി.പി.നാണുമാസ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ ശശിധരൻ മാസ്റ്റർ, എ. എം. കുഞ്ഞിരാമൻ, പത്മനാഭൻ മാസ്റ്റർ, എം.എ.വിജയൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, വി.ഭാരതിഭായ് ടീച്ചർ, കെ.പി. അബ്ദുറഹിമാൻ, കെ.സി. പത്മ ടീച്ചർ എന്നിവർ സംസാരിച്ചു. വരവ് ചെലവും, ഓഡിറ്റ് റിപ്പോർട്ടും ട്രഷറർ ടി.കെ. ചന്ദ്രശേഖരൻ അവതരിപ്പിച്ചു.’ സമ്മേളനത്തിന് എം.കെ രാജേന്ദ്രൻ സ്വാഗതവും കെ.പി. ചന്ദ്രി നന്ദിയും പറഞ്ഞു.
