പയ്യോളി: കേരളവിരുദ്ധ, കാർഷികവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിഎൻ സി മുസ്തഫ അധ്യക്ഷനായി.

കേന്ദ്ര ബജറ്റിനെതിരെ കെഎസ്കെടിയു നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഡി ദീപ ഉദ്ഘാടനം ചെയ്യുന്നു
എം വി ബാബു, വിനീത , ശ്രീദേവി, ദിനേശൻ പൊറോളി എന്നിവർ സംസാരിച്ചു. എൻ ടി രാജൻ സ്വാഗതം പറഞ്ഞു.