ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു

news image
Jul 3, 2025, 11:31 am GMT+0000 payyolionline.in

പയ്യോളി: ഭാരതീയ ജനതാ പാർട്ടിയുടെ പയ്യോളി മണ്ഡലം പ്രസിഡണ്ടായി ടി.പി.ശ്രീഹരി  ചുമതലയേറ്റു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ .പ്രഫുൽ കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുതിയ മണ്ഡലം ഭാരവാഹികളെ ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മുൻ മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. രാജീവൻ സ്വാഗതവും, മുൻ മണ്ഡലം പ്രസിഡണ്ട് എ.കെ .ബൈജു അധ്യക്ഷതയും വഹിച്ചു.

പ്രസിഡന്റ് ടി.പി.ശ്രീഹരി

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ദിലീപ്കുമാർ , ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. രാജേഷ് , ജില്ലാ സെക്രട്ടറി അനൂപ് , മുതിർന്ന നേതാക്കളായ ടി.കെ. പത്മനാഭൻ, ഫൽഗുണൻ , എം.മോഹനൻ , കെ.എം. ശ്രീധരൻ , പ്രഭാകരൻ പ്രശാന്തി, സതീശൻ മോച്ചേരി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe