മേപ്പയ്യൂർ: മണിപ്പൂരിലെ വംശഹത്യയും, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
പ്രതിപക്ഷപാർട്ടികൾ പാർലമെന്റ് അകത്ത് നടത്തുന്നത് പോലുള്ള യോജിച്ച പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി നടത്താൻ തയ്യാറകണമെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു
. അരിക്കുളം പഞ്ചായത്ത് വനിതാലീഗ് പഠനക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്
മർവ്വ അധ്യക്ഷയായി. വനിതാ ലീഗ് സംസ്ഥാന വൈ:പ്രസിഡന്റ് കെ മറിയം ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
ഫാസിൽ നടേരി, സജ്ന എന്നിവർ ക്ലാസെടുത്തു. സൗഫി താഴെക്കണ്ടി, ഷർമ്മിന കോമത്ത്, വഹിദ പാറേമ്മൽ, സീനത്ത് വടക്കയിൽ, സാബിറ നടുക്കണ്ടി, ഇ.കെ അമ്മദ് മൗലവി, ബഷീർ വടക്കയിൽ, കെ.എം അമ്മദ്, വി.വി.എം ബഷീർ, ആർ സുഹറ, അമ്മദ് പൊയിലങ്ങൽ, സലാം തറമ്മൽ, ഇ.കെ ബഷീർ, എൻ.കെ അഷ്റഫ്, കെ.പി സൈന, കെ അൻസിന, കെ.എം സുഹൈൽ എന്നിവർ പ്രസംഗിച്ചു.