വടകര: ” ബസ്സുകളുടെ മരണപ്പാച്ചിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ട്രാഫിക് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ പുതിയ ബസ്റ്റാൻഡിൽ മഹിളാ കോൺഗ്രസ് നേതാവ് പുഷ്പവല്ലി ബസ് ഇടിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. ബസുകളുടെ അനിയന്ത്രിതമായ ഓട്ടം നിയന്ത്രിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വടകരയിൽ ബസ് തടയുമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിൻ പറഞ്ഞു.
സി. നിജിൻ, ബബിൻ ലാൽ, മുഹമ്മദ് മിറാഷ്, ദിൽരാജ് പനോളി,ഷാഫി മന്ദരത്തൂർ,അതുൽ ബാബു,വിഷ്ണു പതിയാരക്കര, അഭിരാം പ്രകാശ്,ശ്രീജിഷ് യു. എസ് ഷിജു പുഞ്ചിരിമിൽ എന്നിവർ നേതൃത്വം നൽകി.അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും, ട്രാഫിക് ഡ്യൂട്ടിക്ക് കൂടുതൽ പോലീസുകാരെ നിയമിക്കുമെന്നും, വടകര പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ ജനനിബിഡമായ മേഖലകളിൽ പോലീസ് പെട്രോളിങ്, ബസ്സുകാരുടെ അമിതവേഗത നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വടകര സി. ഐ മുരളീധരൻ കെ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ചർച്ചയിൽ യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ കുരിയാടി, അഡ്വ:പി. ടി. കെ നജ്മൽ, വി. കെ പ്രേമൻ,നല്ലാടത്ത് രാഘവൻ എന്നിവർ പങ്കെടുത്തു