കൊയിലാണ്ടി: മീൻപിടുത്തത്തിനിടെ അബദ്ധത്തിൽ കൺപോളയിൽ കുടുങ്ങിയ ചൂണ്ട ഊരിയെടുത്ത് ഫയർഫോഴ്സ്. വൈകുന്നേരം 6 മണിയോട് കൂടിയാണ് ഉള്ളൂർ കടവ് സ്വദേശിയായ അർജുന്റെ കൺപോളയിൽ ഉള്ളൂർക്കടവ് പാലത്തിന് സമീപം മീൻ പിടിക്കുന്നതിനടെ ചൂണ്ട കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിനക്ഷേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് ചൂണ്ട കൺപോളയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. എഫ് ആർ ഒ സജിൻ, എഫ് ആർ ഒ മാരായ രതീഷ് കെ എൻ, സുകേഷ് കെ ബി, ഷാജു കെ, ഹോംഗാർഡ് പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.