മൂടാടി പഞ്ചായത്തിൽ ഉപ്പുവയൽ ഡ്രൈനേജ് നിർമ്മാണവും റോഡ് കോൺക്രീറ്റിങ്ങും പൂർത്തിയായി

news image
Nov 5, 2026, 9:51 am GMT+0000 payyolionline.in

മൂടാടി: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ഉപ്പുവയൽ ഡ്രൈനേജും കോൺക്രീറ്റ് റോഡും ജനങ്ങൾക്കായി സമർപ്പിച്ചു. ഡ്രൈനേജ് നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപയും റോഡ് കോൺക്രീറ്റിങ്ങിനായി മൂന്ന് ലക്ഷം രൂപയുമാണ് പഞ്ചായത്ത് അനുവദിച്ചിരുന്നത്. പദ്ധതികളുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.വി. ഭവാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സത്യൻ സ്വാഗതം ആശംസിച്ചു. കെ.കെ. രാജൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും പ്രാദേശികവാസികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe