മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു

news image
Jan 17, 2025, 1:14 pm GMT+0000 payyolionline.in

നന്തിബസാർ: മൂടാടി  ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട കോടിക്കൽ പ്രദേശത്തെ വനിതാ ലീഗിൻറെ സജീവ പ്രവർത്തക വിളകുനി റംല
അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്തു. പി റഷീദ അധ്യക്ഷത വഹിച്ചു. റഷീദ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ ഹുസൈൻ ഹാജി, കെ.പി കരിം, പി.കെ മുഹമ്മദലി, പി.കെ സുനീത, ആരിഫ് കുഞ്ഞൂസ്, ഫായിസ സംസം, റൈഹാനത്ത് കണ്ടോത്ത് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe