പയ്യോളി: സിഐടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടക്കുന്ന മെയ് ദിന റാലി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. പി വി മനോജൻ അധ്യക്ഷനായി. പി എം വേണുഗോപാലൻ, ഇ എം രജനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ചെയർമാൻ എം പി ഷിബു, കൺവീനർ കെ കെ പ്രേമൻ, ട്രഷറർ എൻ ടി അബ്ദുറഹിമാൻ എന്നിവരെ തെരഞ്ഞെടുത്തു.