മേപ്പയ്യൂർ: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ ‘മെറിറ്റ് ഡേ’ സംഘടിപ്പിച്ചു. ഐ ക്യു എ സി കോർഡിനേറ്ററും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ ഹസീന സി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൾ സലാം എ എം അധ്യക്ഷത വഹിച്ചു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ വി അബ്ദുള്ള സാഹിബ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു.
എം ഫിൽ, പി എച്ച് ഡി. ബിരുദം കരസ്ഥമാക്കിയ അധ്യാപകരായ കെ സുഭാഷ് , എം. ആര്യ സേതു എന്നിവരേയും വിവിധ ഡിപാർട്മെന്റുകളിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥാമാക്കിയ യു ജി, പി ജി വിദ്യാർത്ഥികളെയും സി എസ് ഐ ആർ യു ജി സി നെറ്റ് പരീക്ഷകൾ വിജയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. കോളേജ് പി ടി എ വക ക്യാഷ് അവാർഡ് വിതരണവും നടന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. സലഫിയ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊഫ. സി കെ ഹസൻ, പി ടി എ വൈസ് പ്രസിഡന്റ് അഷ്റഫ് പി ഇരിങ്ങത്ത്, ഫിസിക്സ് വിഭാഗം മേധാവി ഡോ.സതീഷ് ആർ കെ, കോമേഴ്സ് വിഭാഗം മേധാവി ത്രേസ്യ വി എം, കോളേജ് സ്റ്റാഫ് സെക്രട്ടറി മുനീർ കെ, അസിസ്റ്റന്റ് പ്രൊഫ. വരുൺ കെ ടി, ഇസ്മായിൽ പട്ടത്തിൽ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് റാഹിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.