തിക്കോടി: പള്ളിക്കര അജയ്യ കലാ കായികവേദി മാജിക്കിലൂടെ രാസലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ സാബു കീഴരിയൂർ മാജിക്കിലൂടെ ബോധവൽക്കരണ ക്ലാസ് എടുത്തു. പരിപാടിയിൽ അനിൽ തായനാടത്ത്, വേണു വെണ്ണടി,എം കെ ശ്രീനിവാസൻ, ഷീബ പുൽപ്പാണ്ടി, ദിബിഷ, ഗോവിന്ദൻ മാസ്റ്റർ പരിയാരത്ത്, വിവി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

