പയ്യോളി: പയ്യോളി ലയൺസ് ക്ലബ് ലയൺസ് ഇയർ തുടക്കം കുറിച്ചു കൊണ്ട് വിവിധ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി വൃക്ഷതൈ നട്ടു കൊണ്ട് സേവന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരോഗ്യരംഗത്ത് ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന സുരേഷ് ഡോക്ടറെ ആദരിച്ചു. ഹംഗർ റിലീഫിന്റെ ഭാഗമായി ഭക്ഷ്യധാന കിറ്റുകൾ വിതരണവും കിഡ്നി രോഗിക്ക് ഡയാലിസിനുള്ള സാമ്പത്തിക സഹായവും പ്രമേഹ രോഗികൾക്കുള്ള ഗ്ലൂക്കോമീറ്ററും വിതരണം ചെയ്തു.
വൈകിട്ട് പയ്യോളിയിലെ പ്രശസ്തനായ ചാർട്ടേഡ് അക്കൗണ്ടന്റ് സി എ. വി എസ് നാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ ചടങ്ങുകളിൽ പി മോഹനൻ വൈദ്യർ,, ടിപി നാണു, എംപി ജിതേഷ്, ഹരിദാസൻ മാസ്റ്റർ, കാവിൽ സദാനന്ദൻ, ഡെന്നിസൺ, സിസി ബബിത്ത്, പി ഷാജി , കെഎം സെമീർ, യാസർ രാരാരി, ആർ കെ ബിനീഷ്, രമേശൻ ഗീതം, എം ഫൈസൽ, എം സമദ് എന്നിവർ പങ്കെടുത്തു.