വടകര എം.ഡി.എം.എ കേസ്: അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിനെ കസ്റ്റഡിയിൽ വിട്ടു

news image
Sep 7, 2026, 8:06 am GMT+0000 payyolionline.in

വടകര: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ , നീഷ്മ എന്നിവർ ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയത്. പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും പോയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിലിനെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

വടകര എംഡിഎംഎ കേസിൽ ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസുമാണ് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവർ. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വിൽപ്പനസംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസിൽ പ്രതിയായ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കീർത്തന ഇന്ന് വൈകീട്ടോടെ ജയിൽ മോചിതയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe