വയോജന ദിനം; മേപ്പയ്യൂരിൽ കെഎസ്എസ്പിഎ മുതിർന്ന അംഗങ്ങളെ ആദരിച്ചു

news image
Oct 1, 2024, 5:11 pm GMT+0000 payyolionline.in


മേപ്പയ്യൂർ:വയോജന ദിനത്തോടാനുബന്ധിച്ച്‌ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ. എസ്. എസ്. പി. എ) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷൻ അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണൻ നായർ കളരിക്കണ്ടി, മീനാക്ഷി അമ്മ തച്ചുട,കുഞ്ഞബ്ദുല്ല കുന്നിയുള്ളതിൽ, ടി പി മൊയ്തീൻ, ലക്ഷ്മി അമ്മ കൊയിലമ്പത്ത്, നാരായണൻ നായർ പുളിയായിൽ, സി.പി കരുണാകരൻ നായർ , ലക്ഷ്മി അമ്മ കേളോത്ത്, എന്നിവരെ ആദരിച്ചു.

കെ.എസ്.എസ്.പി.എ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമത്ത് കുഞ്ഞിച്ചി ഉമ്മയെ കെ. പി രാമചന്ദ്രൻ ആദരിക്കുന്നു

മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ ആദരിച്ചു. സെക്രട്ടറി എ ചന്ദ്രൻ , വി.ടി സത്യനാഥൻ, ഹരിദാസൻ കേളോത്ത്, കെ.പി അമ്മത് ,സി നാരായണൻ, കെ.ശ്രീധരൻ ,ശ്രീ നിലയം വിജയൻ, സി ശങ്കരൻ, പ്രസന്നകുമാരി, എം.കെ അനിൽകുമാർ , മുരളി കൈപ്പുറത്ത്, ഒ. എം രാജൻ, പി നാരായണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe