പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തക ചർച്ചയും, അക്ഷരദീപവും കൊളുത്തി. പ്രകാശൻ മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി.
എ.കെ ദേവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതവും, പ്രസിഡണ്ട് നികേഷ് കെ.കെ അധ്യക്ഷതയും, ഒ.എൻ സുജീഷ് നന്ദിയും പറഞ്ഞു.