വിദ്യയുടെയും സൗഹൃദത്തിന്റെയും സന്ദേശവുമായി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ഓണാഘോഷം

news image
Aug 29, 2025, 3:44 am GMT+0000 payyolionline.in

പള്ളിക്കര: വർണ്ണാഭമായ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും ഗാലാർഡിയ പബ്ലിക് സ്കൂളിൽ ഓണാഘോഷം അവിസ്മരണീയമായി. ഏകദേശം 500-ൽ അധികം ആളുകൾക്ക് ഓണസദ്യ വിളമ്പി. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റ് ഓഫിസർ ഒ കെ ഫൈസൽ മാസ്റ്റർ പ്രിൻസിപ്പാൾ ഷംസീന ടീച്ചർ ടീച്ചേർസ് അക്കാദമി പ്രിൻസിപ്പാൾ ബൽകീസ് ടീച്ചർ പി ടി എ പ്രസിഡന്റ്‌ അജ്മൽ എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെ അധ്യാപകർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡ്രൈവർമാർടീച്ചേർസ് അക്കാദമി വിദ്യാർഥികൾ തുടങ്ങി എല്ലാവരും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. പരമ്പരാഗത ഓണക്കളികളും കലാപരിപാടികളും അരങ്ങേറി.
ഈ വർഷം മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥ  സുഗുണയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി  ജനാർദ്ദനൻ 17 ആം വാർഡ് മെമ്പർ ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe