പയ്യോളി: പയ്യോളി നഗരസഭ ഭിന്നശേഷി കലോത്സവം ‘വിഭിന്നം 2025’ ഇരിങ്ങൻ സർഗാലയയിൽ നടന്നു. നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സുജല സൂപ്പർവൈസർ സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷ വഹിച്ചു.
ഷാഹിൽ കോട്ടക്കൽ മുഖ്യാതിഥിയായി . പി.എം ഹരിദാസൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആശംസ പറഞ്ഞു. ഷെജ് മിന അസയിനാർ പൊതു മരാമത്ത് സ്റ്റാന്റിംഗ് ചെയർ പേഴ്സൺ, സി.കെ ഷഹനാസ്, റസീനഫൈസൽ, സ്മിതേഷ് കൗൺസിലർമാർ , സി ഡി പി ഒ രാജശ്രീ എന്നിവർ സംസാരിച്ചു . ഗിരിജ നന്ദി പറഞ്ഞു.