വിമർശനങ്ങൾക്കൊടുവിൽ യു-ടേൺ: ഇന്ത്യൻ ഹോക്കി ടീം നീല ജേഴ്‌സിയിൽ തുടരും

news image
Sep 9, 2026, 12:34 pm GMT+0000 payyolionline.in

ന്യൂഡൽഹി: വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സി നിറം കാവിയാക്കാനുള്ള തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ദേശീയ ടീം പരമ്പരാഗത നീല ജേഴ്‌സിയിൽത്തന്നെ കളത്തിലിറങ്ങുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി അറിയിച്ചു. കഴിഞ്ഞ ലോകകപ്പിൽ ടീം കാവി ജേഴ്‌സി ധരിച്ചത് കായികലോകത്ത് വലിയ തോതിലുള്ള വിമർശനങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിരുന്നു.

​നീല ടർഫുകളിൽ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുൻനിർത്തിയാണ് ജേഴ്‌സിയുടെ നിറം മാറ്റിയതെന്നായിരുന്നു അധികൃതരുടെ സാങ്കേതിക വിശദീകരണം. എന്നാൽ കായികമേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് മുൻ ക്യാപ്റ്റൻമാരായ ധൻരാജ് പിള്ള, വീരൻ രസ്ക്വിന, അജിത് പാൽ സിങ്, വാസുദേവൻ ഭാസ്കരൻ, പർഗത് സിങ് എന്നിവരടക്കമുള്ള പ്രമുഖർ പരസ്യമായി രംഗത്തെത്തി. ഹോക്കി ഇന്ത്യയ്ക്കുള്ളിൽത്തന്നെ കടുത്ത അഭിപ്രായഭിന്നത രൂപപ്പെട്ടതോടെയാണ് വിവാദ തീരുമാനം പിൻവലിക്കാൻ ബോർഡ് നിർബന്ധിതരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe