പയ്യോളി : പള്ളിക്കര സെൻട്രൽ എൽ. പി സ്കൂളിൽ ‘ വർണ്ണശലഭങ്ങൾ അവധിക്കാല ക്യാമ്പ്’ സംഘടിപ്പിച്ചു. കൈറ്റ് വിക്ട്ടേഴ്‌സ് ചാനൽ ഫെയിം എസ് സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെലോ ഇംഗ്ലീഷ്, ആട്ടോo പാട്ടും എന്നീ ക്ലാസുകൾ കിഷോർ മാസ്റ്റർ, സന്ധ്യടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ക്യാമ്പിന്റ ഭാഗമായി പള്ളിക്കര ടൗണിൽ കുട്ടികളുടെ നേതൃത്വത്തിൽ ‘ലഹരി വിരുദ്ധ ഫ്ലാഷ് മോബ്’ നടത്തി.
ലഹരി യുവ തലമുറയെ നശിപ്പിക്കുന്നു എന്നും സമൂഹത്തിന് എങ്ങനെയെല്ലാം ദോഷം ചെയ്യുന്നു വെന്നും ഫ്ലാഷ് മോബിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ക്യാമ്പിന്റ സമാപന ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റ നേതൃത്വത്തിൽ പ്രീ പ്രൈമറി കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളിലൂടെ ക്യാമ്പ് അവസാനിപ്പിച്ചു. എച്ച് എം സി. കെ പ്രദീപ് കുമാർ, പി ടി എ പ്രസിഡണ്ട് ശ്രീനില സുധീഷ്, എ കെ ഷാഹിദ, പി ജസീന, എസ് എസ് ജി കൺവീനർ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.