ശിവഘോഷിനെയും മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ആത്മഹത്യയെന്ന് പൊലീസ്

news image
Aug 23, 2025, 9:05 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവരും ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. പാറത്തോട് സ്വദേശികളായ 20കാരി മീനാക്ഷിയെയും 19കാരൻ ശിവഘോഷിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയെ കൊലപ്പെടുത്തി ശിവഘോഷ് തൂങ്ങിമരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി കൊന്നത്തടി സ്വദേശികളായ ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു. ശിവഘോഷ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കുറച്ച് നാളായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മ ജോലിക്ക് പോയതിന് പിന്നാലെ മീനാക്ഷി വീട്ടിലെത്തി. ഉച്ചക്ക് 12 മണിയോടെ ബന്ധു ആദർശ് ശിവഘോഷിനെ ഫോളിൽ വിളിച്ചു. പല തവണ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ പന്ത്രണ്ടരയോടെ പാറക്കവലയിലെ വീട്ടിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നാട്ടുകാർ വീടിന് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയിൽ മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe