സപ്ലൈകോയിലെ വില വർധന: യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ  നടത്തി

news image
Feb 21, 2024, 2:45 pm GMT+0000 payyolionline.in

മൂടാടി : മാവേലി സ്റ്റോറുകളിലെ സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച എൽഡിഎഫ് സർക്കാരിൻറെ കിരാത നടപടിക്കെതിരെ യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി മാവേലി സ്റ്റോറിന് മുന്നിൽ ധര്‍ണ്ണ  നടത്തി.

 

 

കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. രൂപേഷ് കൂടത്തിൽ, രാമകൃഷ്ണൻ കിഴക്കയിൽ, റഫീഖ് പുത്തലത്ത്, കെ റഷീദ് , രജി സജേഷ് ,ഫൗസിയ, സുബൈർ കെ വി കെ എന്നിവർ സംസാരിച്ചു. കൂരളി കുഞ്ഞമ്മദ്,  രാഘവൻ മാസ്റ്റർ വി.യം സുനീത, ഖാദർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe