സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്

news image
Oct 9, 2026, 11:46 am GMT+0000 payyolionline.in

ജനീവ: ഇത്തവണത്തെ സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തിൽ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കൻ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോർവീജിയൻ പാർലമെന്റ് കമ്മിറ്റി വിലയിരുത്തി.

ഇന്ത്യൻ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തിയ അവർ, 1988-ൽ ‘ഡോക്ടർ ഓഫ് ജുറിഡിക്കൽ സയൻസ്’ ബിരുദം നേടി. 1995-ൽ അവർ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലേക്ക് നിയമിക്കപ്പെടുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുകയും ചെയ്തു. 1999-ൽ, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ (ICTR) ജഡ്ജിയായും പ്രസിഡന്റായും അവർ നിയമിതയായി. തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ജയ്ജിയായും നിയമിതയായി. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു നവനേതം നവിപിള്ളൈ. പിന്നീട്, അന്താരാഷ്ട്ര നീതിന്യായ-മാനവ അവകാശ സ്ഥാപനങ്ങളിലുടനീളം അവരുടെ പ്രവർത്തനം തുടർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe