പയ്യോളി: സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. നന്തിയിലെ പൊതുസമ്മേളന നഗരിയായ സിതാറാം യെച്ചൂരി നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ ജീവാനന്ദൻ പതാക ഉയർത്തി. നന്തി ലോക്കൽ സെക്രട്ടറി വി വി സുരേഷ്അധ്യക്ഷനായി.സ്വാഗതസംഘം കൺവീനർ എ കെ ഷൈജു സ്വാഗതം പറഞ്ഞു.
പതാക ജാഥ മുചുകുന്നിലെ അനന്തൻ നായരുടെ സ്മൃതി മണ്ഡപത്തിൽജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. അനന്തൻ നായരുടെ ഭാര്യ വിജയലക്ഷ്മിയിൽ നിന്നും ജാഥാ ലീഡർ ഏരിയ കമ്മിറ്റി അംഗം ടി ചന്തു പതാക ഏറ്റുവാങ്ങി. കൊടിമര ജാഥ മൂരാട് പി ഗോപാലന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു.
പി ഗോപാലൻ്റെ ഭാര്യ മാലതിയിൽ നിന്ന് ജാഥാ ലീഡർ ഏരിയ കമ്മിറ്റി അംഗം പി എം വേണുഗോപാലൻ ഏറ്റുവാങ്ങി. ദീപശിഖജാഥ തുറയൂരിലെ ധീര രക്തസാക്ഷി പി ടി അമ്മത് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പി ടി അമ്മത് മാസ്റ്ററുടെ മകൻ പി ടി റസാക്കിൽ നിന്നും ജാഥാ ലീഡർ ഏരിയ കമ്മിറ്റി അംഗം വി ഹമീദ് ദീപശിഖ ഏറ്റുവാങ്ങി അത് ലറ്റുകൾക്ക് കൈമാറി. മൂന്ന് ജാഥകളും വൈകീട്ട് 5.30 ഓടെ നന്തി ടൗണിൽ സംഗമിച്ചു. പതാകയും കൊടിമരവും ദീപശിഖയും കെ ജീവാനന്ദൻ, സി കെ ശ്രീകുമാർ, സുരേഷ് ചങ്ങാടത്ത് എന്നിവർ ഏറ്റുവാങ്ങി. റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെയാണ് ജാഥ സമ്മേളന നഗരിയിലേക്ക്എത്തിച്ചേർന്നത്.
ഏരിയ സെക്രട്ടറി എം പി ഷിബു, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ, ടി ചന്തു, പി എം വേണുഗോപാലൻ, വി ഹമീദ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 9 ന് നന്തി – വീരവഞ്ചേരിയിലെ പ്രത്യേകം സജ്ജമാക്കിയ പി ഗോപാലൻ, ഒ കെ പി കുഞ്ഞിക്കണ്ണൻ നഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.