തിക്കോടി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്ക് ശക്തമായ മറുപടി കൊടുത്ത സൈന്യത്തിനും സർക്കാരിനും ആദരം അർപ്പിച്ച് തിക്കോടി ടൗണിൽ തിരംഗസദസ്സ് സംഘടിപ്പിച്ചു.
ബി ജെ പി തിക്കോടി പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി റാണാ പ്രതാപ് അധ്യക്ഷത വഹിച്ച പരിപാടി ബി ജെ പി കോഴിക്കോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കോയിക്കൽ മുരളീധരൻ, ടി.എൻ വിശ്വനാഥൻ, പി.പി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.