‘സ്വച്ച് ത ഹി സേവ’; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

news image
Sep 25, 2024, 2:53 pm GMT+0000 payyolionline.in

കൊയിലാണ്ടി : ഇന്ത്യൻറെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന ‘സ്വച്ച് ത ഹി സേവ’യുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ  ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു.

ഇലഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ്, ജി എച്ച് എസ് എസ് കൊയിലാണ്ടി, അമൃത സ്കൂൾ, എസ് എൻ ഡി പി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റേഷൻ സൂപ്രണ്ട് ആയി വിരമിച്ച രമ കെ, കൊയിലാണ്ടി സ്റ്റേഷൻ സൂപ്രണ്ട് രവീന്ദ്രൻ എം, ചീഫ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചന്ദ്രേഷ് കുമാർ, സ്റ്റേഷൻ മാസ്റ്റർ റൂബിൻ, രൂപേഷ്, അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe