പയ്യോളി: പയ്യോളിയിൽ സംയുക്ത ഓട്ടോ- ടാക്സി തൊഴിലാളികളുടെ വാർഷിക യോഗം നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഇല്ലിക്കാത്തു മൊയ്തീൻ, സെക്രട്ടറി പി കെ ഹാരിസ്, വൈസ് പ്രസിഡണ്ട് എടി ഷാനു, ജോയിൻ സെക്രട്ടറി ദീപക്ക് രാജ്, ട്രഷറർ അബ്ദുൽ ഹക്കീം എന്നിവരെ തിരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയിൽ യോഗം പ്രതിഷേധം അറിയിച്ചു.

പ്രസിഡന്റ് ഇല്ലിക്കാത്തു മൊയ്തീൻ

സെക്രട്ടറി പി കെ ഹാരിസ്