പയ്യോളി : റിയാസ് ക്ലബ് തുറയുരിന്റെ നേതൃത്വത്തിൽ പ്രശസ്ത നാടകനടനും നാടക പ്രവർത്തകനും ആയ മലാപ്പറമ്പ് ശ്രീധരന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണയോഗം മുണ്ടാളിത്താഴ വെച്ച് നടത്തി. നുറുകണക്കിനുപേർ പങ്കെടുത്ത പരിപാടിയിൽ റിയാസ് ക്ലബ്ബ് സെക്രട്ടറി അശ്വിൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു.
ക്ലബ്ബ് പ്രസിഡണ്ട് സാലിഹ് കോയ അധ്യക്ഷത വഹിച്ച യോഗത്തിൽ കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. നാടക പ്രവർത്തകനായ ചന്ദ്രൻ കണ്ടോത്ത് അനുസ്മരണ പ്രഭാഷണം നടത്തി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആർ ബാലകൃഷ്ണൻ,വി ഐ ഹംസ മാസ്റ്റർ, അനിൽ മലാപറമ്പ് എന്നിവരും സംസാരിച്ചു. യോഗത്തിൽ നന്ദി പ്രകടിപ്പിച്ചു കൊണ്ട് കെ ടി നിജേഷ് സംസാരിച്ചു.