പേരാമ്പ്ര- വടകര റൂട്ടിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയ്ക്ക് സ്വീകരണം നൽകി കീഴൂർ ടൗൺ കോൺഗ്രസ്സ്

news image
Jun 8, 2023, 3:04 pm GMT+0000 payyolionline.in

പയ്യോളി: പേരാമ്പ്ര- വടകര റൂട്ടിലെ നോവ ബസ്സിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയ്ക്ക് സ്വീകരണം നൽകി കീഴൂർ ടൗൺ കോൺഗ്രസ്സ് കമ്മിറ്റി . കീഴൂർ ടൗണിൽ നടന്ന പരിപാടിയിൽ കെ.കെ.ബാബു സ്വാഗതം പറഞ്ഞു. പാറപ്പുറത്ത് ഗോപാലൻ അധ്യക്ഷത വഹിച്ചു.

ഏഞിലാടി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി കൗൺസിലർ ഷിജിന പൊന്യേരി അനുഗ്രഹയെ ഷാൾ അണിയിച്ചു. കെ.കെ.മോഹനൻ മാസ്റ്റർ, ശ്രീധരൻ മീനങ്ങാടി,  വി പി.സത്യൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe