തൃക്കോട്ടൂർ എ.യു.പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 16, 2023, 8:05 am GMT+0000 payyolionline.in

തിക്കോടി : സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളിലൂടെ ഇത്തവണയും മികവുറ്റതാക്കിക്കൊണ്ട് തൃക്കോട്ടൂർ എ.യു.പി.സ്കൂൾ.  ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ സുധീർ മാസ്റ്റർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എം.വി ഷിബു അധ്യക്ഷത വഹിക്കുകയുംചെയ്തു .  പി.ടി.എ വൈസ് പ്രസിഡന്റ് വേണു വെണ്ണാടി, എം.പി.ടി.എ പ്രതിനിധി ബിജില എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ശൈലേഷ് മാസ്റ്റർ നന്ദി പറയുകയും ചെയ്തു.

തുടർന്ന്  ഗാന്ധിജി, നെഹ്റു, ഭാരതാംബ , ഝാൻസി റാണി എന്നിവരുടെ വേഷമണിഞ്ഞുകൊണ്ടും സ്വാതന്ത്ര്യഗീതങ്ങൾ ആലപിച്ചും വിദ്യാർത്ഥികളുടെ വർണ്ണ ശബളമായ ഘോഷയാത്ര നടത്തി. നഴ്സറി വിദ്യാർത്ഥികളുടെ സജീവ സാന്നിദ്ധ്യം റാലിയിലും പരിപാടികളിലും ഉണ്ടായിരുന്നു. കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്പ്ലേ നടന്നു. പിന്നീട് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം , പ്രസംഗം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് ലഹരി വിരുദ്ധ നാടകം അരങ്ങേറി. അതിനുശേഷം പായസം വിതരണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe