പയ്യോളി : അർബൻ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി. സംസ്ഥാനത്തെ അർബൻ സഹകരണ ബാങ്കുകളുടെ പ്രവർത്തന സ്വതന്ത്രം ഇല്ലാതാക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന് ബി എഫ് സി കൾക്കും സ്മോൾ ഫിനാൻഷ്യൽ ബാങ്കുകൾക്കുംമറ്റും തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കുന്നതിനാണ് കേന്ദ്ര സർക്കാരും ആര് ബി ഐ യും ശ്രമിക്കുന്നത്.
അർബൻ സഹകരണ ബാങ്കു കളെ സംരക്ഷിക്കുന്നതിനായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം, സർക്കാരിന് യാതൊരു ബാധ്യതയും ഇല്ലാത്ത അർബൻ സഹകരണ ബാങ്കിലെ ജീവനക്കാരുടെ 6 ഗഡു ക്ഷാമബത്ത കുടിശ്ശികയായിരിക്കുകയാണ്. കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, പത്താം ശമ്പള പരിഷ്ക്കരണത്തിലെ അനോമലികൾ പരിഹരിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മറ്റിയെനിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപ്തംബർ 23 ന് നടക്കുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന് മുന്നോടിയായി ആണ് ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ പയ്യോളി യൂണിറ്റ് സായാഹ്ന ധർണ്ണ നടത്തിയത്.
യൂണിറ്റ് പ്രസിഡന്റ് കെ എം ശ്രീനിഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ജിതേഷ് ഉദ്ഘാടനം ചെയ്തു. എ കെ സി യു ബി ഇ എ പയ്യോളി യൂണിറ്റ് സെക്രട്ടറി പി ടി ഷിംജിത്ത് സ്വാഗതം പറഞ്ഞു.അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സി അശോകൻ , ശ്രീലക്ഷ്മി, പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു. നിബിൻ കാന്ത് നന്ദി പറഞ്ഞു.