നന്തിബസാർ: എൻ എച്ച് 66 അണ്ടർപാസ് ഏക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടിയിൽ മസങ്ങളോളമയി തുടരുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സമരപന്തലിൽ സത്യഗ്രഹം നടത്തി. സത്യാഗ്രഹ സമരം ജോയിന്റ് സെക്രട്ടറി ഇസ്ഹാഖ് കൊയിലിൽ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസഡൻ്റ് ഹംസ ഹാജി , ജനറല്‍ സെക്രട്ടറി കെ.പി. മൂസ, എക്സി അംഗങ്ങളായ തക്വ മൊയ്തു ഹാജി, ഉമ്മർ അരീക്കര, കോയിലോത്ത് മൊയ്തീൻ ഹാജി, ഫൈസൽ അരീക്കര, എം.സി. ഷറഫുദ്ദീൻ എന്നിവർക്ക് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത ജോയിന്റ് സെക്രട്ടറി ഇസ്ഹാഖ് കൊയിലിൽ ഹരാർപ്പണം നടത്തി. ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.