കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാഗ പൂർണമായ പ്രവർത്തനങ്ങൾ: പാറക്കൽ അബ്ദുള്ള

news image
Jan 15, 2025, 1:39 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെഎംസിസി എന്ന പ്രസ്ഥാനം ലോകോത്തരമായി വളർന്നു പന്തലിച്ചതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാഗ പൂർണമായ പ്രവർത്തനങ്ങൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നു ഖത്തർ കെഎംസിസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു. കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ നടന്ന ഖത്തർ പ്രവാസം അവസാനിപ്പിച്ച കോഴിക്കോട് ജില്ല യിൽ നിന്നുള്ള ഖത്തറിലെ കെഎംസിസി നേതാക്കൾ സംഘടിപ്പിച്ച ‘ഓർമ്മചെപ്പ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കൊയിലാണ്ടിയിൽ നടന്ന കെഎംസിസി ഓർമ്മ ചെപ്പ് പരിപാടി സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

ജീവകാരുണ്യ മേഖലയിൽ മറ്റുള്ള സംഘടനങ്കൾക്ക് മാതൃകയായി
കെഎംസിസി വളർന്നതിന്നു പിന്നിൽ സാധാരണക്കാരായ പ്രവാസികളുടെ
വിയർപ്പംശത്തിന്റെ ശക്തമായ പിൻബലമുണ്ട്. സംഘടന പ്രവർത്തനതിന് മറു രാജ്യത്ത് പ്രയാസം നേരിട്ട അവസരങ്ങളിൽ സംഘടന പ്രവർത്തനത്തിന് സുഗമമായ വഴി ഒരുക്കിത്തന്നതിൽ ഇ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണെന്നു
പാറക്കൽ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തമായ ഇടപെടലുകൾ അനിവര്യമാണെന്നും പാറക്കൽ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ മുഖ്യഥിതിയായി. ജില്ലാ മുസ്ലിംയൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ കെഎംസിസി സ്ഥാപക പ്രസിഡന്റ് പി. കെ അബ്ദുള്ളയും ആദ്യ കാല നേതാവ് ഇ. കുഞ്ഞബ്ദുള്ള മാസ്റ്ററും സംഘടന രംഗത്തെ ആദ്യകാല അനുഭങ്ങൾ പങ്കുവെച്ചു. സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു.
മമ്മുട്ടി പുളിയത്തുങ്കൽ പദ്ധതി വിശദീകരണം നടത്തി.
പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. പി ഇബ്രാഹിംകുട്ടി, കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അസീസ് മാസ്റ്റർ, ഖത്തർ കെഎംസിസി മുൻ സംസ്ഥാന നേതാക്കളായ എ. പി. അബ്ദുറഹ്മാൻ, തായമ്പത്ത് കുഞ്ഞാലി, നിയമത്തുള്ള കോട്ടക്കൽ, ഫൈസൽ അരോമ, ബഷീർ ഖാൻ, സി സി ജാതിയേരി, കെഎംസിസി സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ, ജില്ലാ കെഎംസിസി ഭാരവാഹികളായ മമ്മു ഷമ്മാസ്, കെ. കെ ബഷീർ എന്നിവർ സംസാരിച്ചു.
മുൻ കെഎംസിസി നേതാവായിരുന്ന ഇപ്പോഴത്തെ കൊടുവള്ളി നഗരസഭ കൗൺസിലർ
പി വി ബഷീർ സാഹിബിനെ ചടങ്ങിൽ ആദരിച്ചു. ഹരിത സഭ സെഷന് ജാഫർ വാണിമേൽ നേതൃത്വം നൽകി. കൊടുവള്ളി അബുബക്കർ മൗലവി ഖിറാഅത്ത് നടത്തി. സി പി ഷാനവാസ്‌ സ്വാഗതവും ഒ. എ കരീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe