കൊയിലാണ്ടി: പന്തലായിനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം’ ഫ്രിബ്രവരി 7 ന് വെള്ളിയാഴ്ച നടക്കും. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്ക് – തന്ത്രി പടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ – മേൽശാന്തി രാജേഷ് നമ്പൂതിരിപ്പാട് നിർവ്വഹിക്കും.
രാവിലെ 7 -30 ന് , പ്രധാന ശ്രീകോവിലിൽ ഭദ്രകാളി ഭഗവതിക്ക് പ്രതിഷ്ഠാദിന പൂജ, തുടർന്ന് നാഗതറയിൽ തിരി വെച്ച് തൊഴൽ, കരിങ്കാളി ഭഗവതിയക്ക് നിവേദ്യ പൂജ, ഗുരുസ്ഥാനത്ത് കലശപൂജ, കൂട്ടപ്രാർത്ഥന, ഉച്ചയ്ക്ക് 12 മണി മുതൽ – അന്നദാനം, വൈകീട്ട് ദീപാരാധന ഭജന, നിറമാല – എന്നിവയുണ്ടായിരിക്കും.