തിക്കോടി: ‘ശുചിത്വ കേരളം സുസ്ഥിരകേരളം ‘ ലക്ഷ്യമിട്ട് 2024 ഒക്ടോബർ 2 ന് ആരംഭിച്ച് 2025 മാർച്ച് 30 വരെ നീളുന്ന മാലിന്യ മുക്തനവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപനം പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ ഹരിത വിദ്യാലയം, ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം, ഹരിത ടൗൺ എന്നിവയുടെ സമ്പൂർണ്ണ പ്രഖ്യാപനമാണ് പഞ്ചായത്ത് ഹാളിൽ നടന്നത്.
മാലിന്യമുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം പഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, ആർ. വിശ്വൻ, കെ.പി. ഷക്കീല മെമ്പർമാരായ എൻ.എം.ടി.അബ്ദുള്ളക്കുട്ടി, വി കെ.അബ്ദുൾ മജീദ്, സന്തോഷ് തിക്കോടി, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കാരോളി, സുവീഷ് പി.ടി ഹരിത കേരള മിഷൻ ആർ.പി. നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു മെമ്പർമാരായ ഷീബ പുൽപ്പാണ്ടി, സൗജത് യു.കെ,വിബിത ബൈജു, ജിഷ കാട്ടിൽ, ദിബിഷ എം,സിനിജ.എം.കെ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ് സ്വാഗതവും എച്ച് ഐ രബിഷ.എം.കെ നന്ദിയും പറഞ്ഞു.