കൊയിലാണ്ടി : പെയിന്റ് ടിന്നിൽ തല കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയുടെ വീട്ടിലെ പൂച്ചയുടെ തലയാണ് പെയിന്റ് ടിന്നിൽ കുടുങ്ങിയത്. ദയനീയമായ കരച്ചിൽ സഹിക്കാനാവാതെ ഇദ്ദേഹം പൂച്ചയുമായി കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ നടത്തിയ ശ്രമത്തിനൊടുവിൽ ഏതാനും സമയത്തിന് ശേഷം പൂച്ചയെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു.