തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന കുറ്റി കുരുമുളക് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി. കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദിപിന അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കുട്ടികൃഷ്ണൻ, നജില, സജില,സുലൈഖ, ശ്രീകല എന്നിവരുംകാർഷിക വികസന സമിതി അംഗങ്ങളായ ഇല്ലത്ത് രാധാകൃഷ്ണൻ, എം മൊയ്തീൻ, വള്ളിൽ പ്രഭാകരൻ,പിടി ശശി, ശ്രീനിവാസൻ കൊടക്കാട്, മുഹമ്മദ് അലി കോവുമ്മൽ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
മറ്റു ഭരണസമിതി അംഗങ്ങളും കാർഷിക വികസന സമിതി അംഗങ്ങളും പ്രമുഖ കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുറ്റികുരുമുളക് നടീൽ രീതികളെക്കുറിച്ച് കൃഷി ഓഫീസർ വിജയലക്ഷ്മി ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് വിജില വിജയൻ സ്വാഗതവും മുഹ്മിൻ അലി നന്ദിയും അർപ്പിച്ചു.