ഒന്നര ലക്ഷം രൂപയുടെ കോപ്പർ മോഷ്ടിച്ച താ​മ​ര​ശ്ശേ​രി സ്വദേശി പിടിയിൽ

news image
Jun 21, 2025, 5:01 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി താ​മ​ര​ശ്ശേ​രി കെ​ട​വൂ​ർ സ്വ​ദേ​ശി തു​വ്വ​ക്കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ഫാ​യി​സി​നെ (28) ചേ​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നു സ​മീ​പ​ത്തെ വി​ക്ട​റി ഹൈ​റ്റ് എ​ന്ന കെ​ട്ടി​ട​ത്തി​ൽ ലൈ​റ്റ്നി​ങ് പ്രൊ​ട്ട​ക്ഷ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എ​ർ​ത്തി​ങ് കോ​പ്പ​ർ പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു മോ​ഷ​ണം. ചേ​വാ​യൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. എ​ര​ഞ്ഞി​പ്പാ​ല​ത്തു​ള്ള ലോ​ഡ്ജി​ൽ വെ​ച്ചാ​ണ് ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​മി​ൻ കെ. ​ദി​വാ​ക​ര​ൻ, രോ​ഹി​ത്, മി​ജോ, സി.​പി.​ഒ​മാ​രാ​യ രാ​ഗേ​ഷ്, അ​ശ്വ​തി, മ​ഞ്ജു​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe