മൂടാടി: നന്തിയിൽ മത്സ്യവിതരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധിനിർമ്മിച്ച നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്. കുടുംബശ്രീ സി.ഡി.എസിനാണ് നിർവഹണചുമതല.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിജപട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം.പി. അഖില, ടി.കെ. ഭാസ്കരൻ, മെമ്പർമാരായ വി.കെ. രവീന്ദ്രൻ ,രജുല ടി.എം, ടി.ഗിരീഷ്കുമാർ , വി.എ. കെ ഷഹീർ എന്നിവർ സംസാരിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും എ.എസ്. സുധീഷ് നന്ദിയും പറഞ്ഞു