നന്തിബസാർ: നന്തി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഐക്യദാർഡ്യ പ്രതിജ്ഞയും എടുത്തു. ചടങ്ങിൽ പ്രസിഡൻ്റ് മെയോൺ ഖാദർ ൻ്റെ അദ്യക്ഷതയിൽ വി.കെ ഇസ്മായിൽ സ്വാഗതം പറഞ്ഞു. റഷീദ് മണ്ടോളി, മൂസ്സ പൂളക്കണ്ടി, ആർ വി അബൂബക്കർ, പി കെ ഹമീദ്, ഹനീഫ നിലയെടുത്ത്, ഇസ്മയിൽ കുണ്ടിൽ എന്നിവർ സംസാരിച്ചു. റാഫി ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

