പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്ലീപ്പർ ബസിന് തീപിടിച്ചു

news image
Mar 29, 2026, 9:59 am GMT+0000 payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആർക്കും പരിക്കില്ല. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പർ ബസിൻറെ മുൻഭാഗത്ത് ആണ് തീ കണ്ടത്. പുക പടർന്നതോടെ ഡ്രൈവർ ബസ് ഉടൻ തന്നെ നിർത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അടുത്തിടെ പുതുതായി ഇറക്കിയ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe