സംസ്ഥാന സമ്മേളനം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പതാക ദിനം ആചരിച്ചു

news image
May 5, 2026, 3:08 pm GMT+0000 payyolionline.in

ഇരിങ്ങൽ: മെയ് 18, 19, 20, 21 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. അയനിക്കാട് പോസ്റ്റ് ഓഫീസിനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ പതാക ഉയർത്തി. ചടങ്ങിൽ വി.കെ. നാസർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ കെ. ശശിധരൻ മാസ്റ്റർ, സി.കെ. വിജയൻ, കെ. ധനഞ്ജയൻ, സുരേഷ്, കെ.കെ. ബാബു, ഭരതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe