ഉള്ള്യേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

news image
Jun 16, 2026, 9:55 am GMT+0000 payyolionline.in

ഉള്ള്യേരി: ഉള്ള്യേരി പത്തൊൻപതാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പാണ്ടിപ്പള്ളി മീത്തൽ വിജയൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:40-ഓടെയായിരുന്നു അപകടം സംഭവിച്ചത്.

ബാലുശ്ശേരിയിൽ നിന്ന് ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ, പത്തൊൻപതാം മൈലിലെ എക്സൈസ് ഓഫീസിന് മുൻവശത്ത് വെച്ച് അപ്രതീക്ഷിതമായി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയും, ഡ്രൈവർ വിജയന്റെ ശരീരത്തിലേക്ക് അമർന്നു വീഴുകയുമായിരുന്നു.

അപകടം നടന്നയുടൻ തന്നെ അതുവഴിയെത്തിയ ബാലുശ്ശേരി ഹൈവേ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ വിജയന് പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സി.പി.ആർ (CPR) നൽകി അടിയന്തര ശുശ്രൂഷ ഉറപ്പാക്കി. തുടർന്ന് ഉടൻ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe