വടകരയിൽ  നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

news image
Jun 16, 2026, 2:57 pm GMT+0000 payyolionline.in

വടകര : വടകര 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശി ആയ 4 വയസുകാരിക്ക് ആണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.

അതേ സമയം, സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവ‍ർ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സ‍ർക്കാർ. ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ സർക്കാ‍ർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി.

വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതി അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഈവർഷം ഇതുവരെ 146 കേസാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 70 എണ്ണം ഈ മാസം മാത്രമാണ്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe