പെരുമാൾപുരം: ശക്തമായ ഒരു മഴ പെയ്തതോടുകൂടി പെരുമാൾപുരം അടിപ്പാതയ്ക്കും പമ്പിനും ഇടയിലുള്ള റോഡ് വീണ്ടും തകർച്ചയിൽ. പണ്ടുമുതലേ ദുരിതം പേറുന്ന ഈ പ്രദേശത്ത് റോഡ് താഴ്ന്ന ഭാഗങ്ങൾ വീണ്ടും കുഴിക്കാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. യാതൊരുവിധ ശാശ്വത പരിഹാരവുമില്ലാതെ ഇതേ അളവിൽ റോഡ് വീണ്ടും റിട്ടാർ ചെയ്ത് പോകാനുള്ള അധികൃതരുടെ നീക്കമാണ് നാട്ടുകാരുടെ ശക്തമായ എതിർപ്പിന് കാരണമായത്.
അപകടസാധ്യത ഒഴിവാക്കുന്നതിനായി നാട്ടുകാർ തന്നെ പമ്പിന് സമീപമുള്ള റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സംഭവമറിഞ്ഞ് ഇന്നലെ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇന്ന് എം.എൽ.എയും നേരിട്ടെത്തി സ്ഥലത്തെത്തി സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും, ഉത്തരവാദിത്തപ്പെട്ട മറ്റ് അധികൃതർ ആരുംതന്നെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ മനുഷ്യാവകാശ കമ്മീഷനിൽ കേസ് നടക്കുന്നുണ്ട്.
