തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ. എന്നാലിപ്പോൾ തൊഴിലാളിക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാൽ അതെല്ലാം മാറും. തൊഴിലാളി വിരുദ്ധ സർക്കാർ പുറത്തുപോകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി.
സർ ചക്രവർത്തിയുടെ പതിപ്പാണ് പിണറായി വിജയൻ. ആശാവർക്കർമാരുൾപ്പെടെ കൂലിക്ക് വേണ്ടി സമരം ചെയ്യുന്നു. രണ്ട് ദിവസം കഴിഞ്ഞാൽ LDFന് വലിയ തൊഴിലാളി സ്നേഹമായിരിക്കും. അടുത്തയാഴ്ച്ച അധികാരത്തിൽ വരുന്ന UDF സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ. പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഫലം വന്ന ശേഷം തീരുമാനം എടുത്താൽ മതി. ജയിച്ചാൽ ടീം യുഡിഎഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
