അഴിയൂർ : ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ ഏഴ് മുതൽ പതിനഞ്ച് വരെ നടക്കും. കായിക മത്സരം ഏഴ്, എട്ട് തീയ്യതികളിൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരം പതിനാലിനും പതിനഞ്ചിനും അഴിയൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലും നടക്കും.എൻട്രി ഫോമുകൾ രണ്ടിനുള്ളിൽ നൽകണം. മത്സര നടത്തിപ്പിനായി സംഘാടക സമിതിയും സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. റഹീം പുഴക്കൽ പറമ്പത്ത്, തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, അനുഷ ആനന്ദ സദനം, എ ടി ശ്രീധരൻ, കെ പി രവീന്ദ്രൻ, പ്രദീപ് ചോമ്പാല,കെ പി പ്രമോദ്, കെ കെ ജയചന്ദ്രൻ,,കെ സുജേഷ്, മുബാസ് കല്ലേരി, റീന രയരോത്ത്,കെ വി രാജൻ, പി വി സുബീഷ് ,എം സുനീർ കുമാർ, പി കെ കോയ,എൻ പി മഹേഷ് ബാബു, കെ ലീല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: – ആയിഷ ഉമ്മർ ( ചെയര്‍മാന്‍), ആര് എസ് ഷാജി (ജനറല്‍ കണ്‍വീനര്‍ )